
കത്തനാർ വരുന്നു വിർച്വൽ പ്രൊഡക്ഷൻസിന്റെ ലോകത്തേക്ക് മലയാള സിനിമ.
36 ഏക്കറുകളിലായി 45000 ചതുരസ്ര അടി വലുപ്പമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെറ്റിൽ കത്തനാർ ഷൂട്ടിങ് തുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി പ്രീ പ്രൊഡക്ഷൻ നടന്നു വരുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് റോജിൻ തോമസാണ്. നായകൻ ജയസൂര്യ. 200 ദിവസതത്തോളം ഷൂട്ട് പ്ലാൻ ചെയ്ത സിനിമ മലയാളത്തിലെ തന്നെ ഏറ്റവുംമുതല്മുടക്കുള്ള സിനിമയായിരിക്കും. ശ്രീ ഗോകുലം മൂവീസ് ആണ് നിർമ്മാണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ സാധ്യതകളെ മുൻ നിർത്തി ഒരുക്കുന്ന ചിത്രത്തിൽ 3D വിസ്മയം കൂടെ ചേരുന്നത്തോടെ ആസ്വാധനത്തിന്റെ അനന്തസാധ്യതകൾ തന്നെ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ.