
ലൗലിക്ക് ക്യാമറ ചലിപ്പിച്ച് ആഷിഖ് അബു; മാത്യു തോമസ് ചിത്രത്തിന് തുടക്കം
സംവിധായകൻ ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ‘ലൗലി’ തൊടുപുഴയിൽ ചിത്രീകരണമാരംഭിച്ചു. മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് കരുണാകരനാണ്. സോൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മയനാദി എന്നീ ആഷിഖ് അബു ചിത്രങ്ങളിലെ സഹ എഴുത്തുകാരൻ കൂടെയായ ദിലീഷ് കരുണാകരൻ ടമാർ പഠാറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് ലൗലി.
ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിർവ്വഹിക്കാനിരുന്നത് തിരക്കഥാകൃത്ത് ഹർഷദ് സംവിധാനം ചെയ്യാനിരുന്ന ഹൈദർ എന്ന ചിത്രത്തിനായിരുന്നു. പിന്നീട് ചിത്രം പിൻവലിക്കുകയായിരുന്നു. ലൗലിയുടെ തിരക്കഥ ഒരുക്കുന്നതും ദിലീഷ് കരുണാകരനാണ്. വെസ്റ്റേൺ ഘാട്സ് പ്രൊഡക്ഷൻസ് നേനി എന്റെർറ്റൈന്മെന്റ്‌സുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, കെപിഎസി ലീല, രാധിക, അശ്വതി മനോഹരൻ, പ്രശാന്ത് മുരളി, ഗംഗ മീര തുടങ്ങിയവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്യാണ്. ശരണ്യ, അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും കിരൺ ദാസ് എഡിറ്ററുമാണ്.