മലൈക്കോട്ടൈ വാലിബൻ ; ഇന്റർനെറ്റ് ഇളക്കി മറിച്ച് ഫസ്റ്റ് ലുക്ക്
ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്മീഡിയകകത്ത് വലിയ സ്വീകരണം. ഏപ്രിൽ 14 ന് പറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം തന്നെ പല സോഷ്യൽമീഡിയ റെക്കോർഡുകളും തകർത്തു. മോഹൻലാലിൻറെ വരാനിരിക്കുന്ന സിനിമകളിൽ ഏറ്റവുംകൂടുതൽ പ്രതീകളുമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകൂടിയാണ് ഇത്.
ലിജോ യും മോഹൻലാലും ഒരുമിക്കുന്നത് ആദ്യമായിട്ടാണ്. ലിജോയുടെ കഴിഞ്ഞ സിനിമ മമ്മുട്ടി നായകനായ നൻപകൽ നേരത്ത് മയക്കമായിരുന്നു. രാജസ്ഥാനിലെ പലയിടങ്ങളിലായി നടന്ന ആദ്യ ഷെഡ്യൂൾ ഇതിനകം പൂർത്തികരിച്ചു. സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.