ഒഡീഷ ട്രെയിനപകടം: മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് സെവാഗ്
ഒഡീഷ ട്രെയിനപകടത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ടാണ് സെവാഗ് മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയച്ചത്.ഈ ചിത്രം ഏറെക്കാലം നമ്മെ വേദനിപ്പിക്കും എന്ന് തുടങ്ങുന്ന ട്വീറ്റിൽ ,വേദനയുടെ ഈ വേളയില്‍ എനിക്ക് ചെയ്യാവുന്നൊരു കാര്യം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുക എന്നതാണ്. അവരുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളുകളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ വിദ്യാഭ്യാസം നല്‍കാന്‍ ഞാന്‍ തയാറാണ് എന്ന് പറഞ്ഞാണ് സെവാഗ് അവസാനിപ്പിക്കുന്നത്.
രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 275 പേരാണ് മരിച്ചത്.അപകട വേളയിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരെയും,രക്തദാനം ചെയ്തവരെയും,മെഡിക്കൽ സംഘത്തെയും പ്രകീർത്തിച്ചും സെവാഗ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.എല്ലാ ദുരന്തങ്ങളെയും നമ്മൾ ഒറ്റക്കെട്ടായി നേരിടുമെന്നാണ് അപ്പോൾ സെവാഗ് അഭിപ്രായപ്പെട്ടത്.
നേരത്തെ പുൽവാമ ഭീകാരക്രമണത്തിൽ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്ത സെവാഗ്,തന്റെ ക്രിക്കറ്റ് അക്കാദമിയിൽ ഈ കുട്ടികൾക്ക് സൗജന്യ പരിശീലനവും നൽകിയിരുന്നു.സെവാഗിന്റെ പുതിയ ട്വീറ്റിനെ ആരാധകരും സോഷ്യൽ മീഡിയും വലിയ കൈയ്യടിയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.