കരീം ബെൻസിമയെ സ്വന്തമാക്കി അൽഇത്തിഹാദ്
ബാലൺ ഡോർ വിജയി കരീം ബെൻസിമയെ സ്വന്തമാക്കി സൗദി ലീഗ് ചാമ്പ്യന്മാർ.
കഴിഞ്ഞ 14 വർഷമായി റിയൽ മാഡ്രിഡിന് വേണ്ടി 648 മാച്ച് കളിച്ച ഫ്രഞ്ച് താരം ഈ സീസണിൽ കരാർ തീർന്നതോടെ ഫ്രീ ഏജൻറായിരുന്നു. അൽ ഇത്തിഹാദ് ഇപ്പോൾ 2026 വരെ ഒപ്പിട്ട കരാറിന് വേണ്ടി നടത്തിയ ഡീലിന് ഒരു സീസണിൽ 200 മില്യൺ യൂറൊയുടെ പ്രതിഫലയിനത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം അൽ ഇത്തിഹാദ് അവരുടെ ട്വിറ്ററിൽ പങ്ക് വച്ച വീഡിയൊയിലാണ് വിവരം പുറത്ത് വന്നത്.
“ജിദ്ദയിൽ വച്ച് ഞാൻ നിങ്ങളെ കാണാൻ എനിക്ക് അതിയായ ആകാംഷയുണ്ട്” എന്നാണ് താരം വീഡിയോയിൽ പറയുന്നത്.ഇതോട് കൂടുതൽ വലിയ താരങ്ങൾ സൗദി ലീഗിലേക്ക് ഈ വർഷം എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ഈ വർഷം ജനുവരിയിൽ റൊണാൾഡോയെ അൽനാസ്സർ സ്വന്തമാക്കിയിരുന്നു.പിഎസ്ജിയിൽ കരാർ അവസാനിച്ചതോടെ മെസ്സിയും സൗദിയിലേക്ക് എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.ഏതായാലും റിയൽ മാഡ്രിഡിലെ മുൻ സഹതാരങ്ങളായ ബെൻസിമയും റൊണാൾഡൊയും ഏറ്റു മുട്ടുന്നത് കാണാൻ ആരാധകർ ഏറെ പ്രതീക്ഷയിലാണ്.