SRFTI യിലെ വിവേചനങ്ങൾക്കെതിരെ ദളിത് ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥി സെന സാഗർ.
ഇന്ത്യയിലെ തന്നെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സത്യജിത്ത് റേയ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്റ്റിട്ട്യൂട്ട്. ലൈംഗിക കുറ്റം തെളിയിക്കപ്പെട്ടിട്ടും തൊഴിലിൽ തുടരുന്ന അധ്യാപകനെ പുറത്താക്കുക, ഇൻ്റേണൽ കംപ്ലൈൻ്റ് സെൽ പിരിച്ച് വിട്ട് പുതിയത് സ്ഥാപിക്കുക, ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് ഹോസ്റ്റൽ സൗകര്യം നൽകുക തുടങ്ങിയ നിരവധി സുപ്രധാന ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സ്റ്റുഡൻ്റ്സ് യൂണിയൻ കഴിഞ്ഞ പത്ത് ദിവസങ്ങളായി സമരത്തിലാണ്. ട്രാൻസ്ജെൻഡർ ആക്ടും യുജിസി ഗൈഡ് ലൈനുകളും കാറ്റിൽ പറത്തികൊണ്ട് നടത്തുന്ന വിവേചനങ്ങൾ ദി യൂണിയനുമായി പങ്കു വെക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി സെന സാഗർ
2019 ലെ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ട്രാൻസ് വ്യക്തികൾക്കുള്ള താമസ സൗകര്യം നിഷേധിക്കാൻ പാടില്ലെന്ന് നിയമം നിലനിൽക്കേ, കഴിഞ്ഞ ഒരു മാസമായി SRFTI എനിക്ക് ഹോസ്റ്റൽ അനുവദിച്ചിട്ടില്ല. ഇത് കൃത്യമായ അവകാശ ലംഘനം തന്നെയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായിരിക്കേ ഇത്തരമൊരു നിലപാട് അപലപനീയമാണ്.
യുജിസിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾക്കും സ്വന്തമായി ഒരു ട്രാൻസ്ജെൻഡർ പോളിസി നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാൻസ്ജെൻഡർ പോളിസിയോ, ജൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാമുകളോ, lgbtqia കമ്യൂണിറ്റിയുടെ ക്ഷേമത്തിന് വേണ്ട നടപടികളോ ഉണ്ടായിട്ടില്ല.
ഹോസ്റ്റൽ സൗകര്യം ലഭിക്കണമെങ്കിൽ ജെൻഡർ തെളിയിക്കുന്ന രേഖകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അത് അവരെ സംബന്ധിക്കുന്ന കാര്യമല്ലെങ്കിൽ പോലും എനിക്കത് നൽകുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ മെഡിക്കലി ട്രാൻസിഷൻ നടത്തിയ വ്യക്തി ആയത് കൊണ്ട് തന്നെ എനിക്ക് രേഖകൾ സമർപ്പിക്കാൻ സാധിച്ചു. എന്നാൽ അതിന് ശേഷവും, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ചെന്നപ്പോൾ അവിടെ ഗസറ്റഡ് പദവിയിലിരിക്കുന്ന ഓഫീസർ പറഞ്ഞത്, അവർക്ക് ഒരു മെഡിക്കൽ ബോർഡിനെ വെച്ച് എന്റെ അപ്ലിക്കേഷൻ വീണ്ടൂം പരിശോധിക്കണമെന്നാണ്. സുപ്രീം കോടതി വിധി നിലനിൽക്കേയാണ് ഇവർ ഇത്തരം വിചിത്ര ന്യായങ്ങൾ ഉന്നയിക്കുന്നത് എന്നോർക്കണം. SRFTIയുടെ ചരിത്രത്തിലെ തന്നെ ഏക ട്രാൻസ്ജെൻഡർ വിദ്യാർത്ഥിയാണ് ഞാൻ. ഇതാണ് കമ്മ്യൂണിറ്റിക്ക് അവർ നൽകുന്ന പ്രാഥമിക ധാരണ. അങ്ങനെ ആയിരിക്കെ ഭാവിയിൽ കമ്യൂണിറ്റിയിൽ നിന്നുണ്ടാവുന്ന പ്രതികരണം എന്തായിരിക്കും ? എങ്ങനെ കമ്യൂണിറ്റിയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടാകും?
ഈ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് കൊൽക്കത്ത ട്രാൻസ്‍ജൻഡർ വെൽഫെയർ ബോർഡിന് നടപടിവേണമെന്ന് അപേക്ഷനൽകിയിട്ടൂണ്ട്.
സോഷ്യൽ ജസ്റ്റിസ് മിനിസ്ട്രിക്കും ഷെഡ്യൂൾ കാസറ്റ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ അധികൃതർ ഇപ്പോഴും മൂകമാണ്. യാതൊരു പരിഗണനയും ഈ വിഷയങ്ങളിൽ കാണിച്ചിട്ടില്ല.
നൂറ്റാണ്ടുകളായി ഞങ്ങൾ നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയാണ് ഇതും. ചരിത്രത്തിലുടനീളം ഞങ്ങൾ മൂന്നാം തരം പൗരന്മാരായണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നും ഞങ്ങൾ നേടിയെടുത്ത അവകാശങ്ങൾക്ക് പുറത്ത് നിന്നുകൊണ്ടാണ് ഞാൻ ഇപ്പോൾ പോരാടുന്നത്. ഞാൻ പോരാടേണ്ടത് മുഴുവൻ കമ്യൂണിറ്റിയുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ്.
എസ് ആർ എഫ് ടി ഐയിൽ സിനേമട്ടോഗ്രഫി വിഭാഗം വിദ്യാർത്ഥിയായ സെന ജയ്പൂർ സ്വദേശിയാണ്.
Chandra Swasthi
The Younion Entertainments