ത്രില്ലടിപ്പിക്കാൻ ‘ധൂമം’ നാളെമുതൽ
പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് ഫാസിൽ ചിത്രം ആണ് ധൂമം,
കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ധൂമം’. ചിത്രം ജൂൺ 23 ന്’ നാളെ പാൻ ഇന്ത്യൻ റിലീസായി തിയ്യേറ്ററുകളിൽ എത്തുന്നു
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ധൂമം ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം കെ.ജി.എഫ്, കാന്താര,എന്നീ വമ്പൻ സുപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. , പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യു, വിനീത്,അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റേത് ആയി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് “ധൂമം” തിയേറ്ററുകളിൽ എത്തിക്കുന്നത്.
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ആർട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് -ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ -ജോസ്മോൻ ജോർജ്, ഡിജിറ്റൽ മാർക്കറ്റിങ് & സ്ട്രാറ്റജി- ഒബ്സ്ക്യുറ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.