Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148
കാസർഗോൾഡ്'; സെപ്റ്റംബർ 15ന് റിലീസിനൊരുങ്ങുന്നു - The Younion
July 29, 2023

കാസർഗോൾഡ്’; സെപ്റ്റംബർ 15ന് റിലീസിനൊരുങ്ങുന്നു

By

ആസിഫ് അലി, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബർ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

യുവാക്കൾക്കിടയിൽ ഹരമായി മാറാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലുള്ളത്. ജൂലൈ രണ്ടാം വാരത്തിൽ റിലീസ് ചെയ്ത ടീസർ കൊടുങ്കാറ്റ് പോലെയാണ് വൈറലായി മാറിയത്.

സരിഗമ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ “സോഷ്യലി സംസാരിച്ച ചിത്രമായ പടവെട്ടിനും ക്രൈം ത്രില്ലർ കാപ്പയ്ക്കും ശേഷം മലയാളത്തിൽ ഞങ്ങളുടെ മൂന്നാമത്തെ ചിത്രമാണ് യുവാക്കൾക്കിടയിൽ ഹരമാകാൻ ഒരുങ്ങുന്ന ‘കാസർഗോൾഡ്’. ടീസർ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന എന്റർടൈനർ ചിത്രമായി തന്നെ ‘കാസർഗോൾഡ്’ മാറും.”

കാപ്പ എന്ന ചിത്രത്തിന് ശേഷം യൂഡ്‌ലി ഫിലിംസുമായി ഒന്നിക്കുന്ന ആസിഫ് അലി ചിത്രം കൂടിയാകും ഇത്. ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ “കോവിഡിന് ശേഷം പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആവശ്യം ഫാസ്റ്റ് തീയേറ്ററിൽ കാണാൻ മാത്രം കഴിയുന്ന സിനിമകളാണ്. ‘തീയേറ്റർ എക്സ്പീരിയൻസ് ‘ എന്ന വാക്കിന് അത്രമേൽ ഡിമാൻഡ് ആണ് ഇപ്പോഴുള്ളത്. ‘കാസർഗോൾഡ്’ എന്ന ഞങ്ങളുടെ ചിത്രം പ്രേക്ഷകർക്ക് ത്രില്ലിനോടൊപ്പം തന്നെ മികച്ച എന്റർടൈനർ കൂടിയായി മാറും.”

മൃദുൽ നായർ എന്ന സംവിധായകന്റെ രണ്ടാം ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. ആസിഫ് അലി തന്നെ നായകനായെത്തിയ ‘ബി ടെക്ക്’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരുന്നു.

സംവിധായകൻ മൃദുൽ നായരിന്റെ വാക്കുകൾ ഇങ്ങനെ “കഥ ആലോചിക്കുന്ന സമയത്ത് നായകൻ പ്രേക്ഷകർക്കിടയിൽ റിലേറ്റബിൾ ആകണമെന്ന് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് തന്നെയാണ് ആസിഫ് അലി എപ്പോഴും മനസ്സിലേക്ക് ഓടിവരുന്നത്. ഞങ്ങൾ തമ്മിൽ നല്ല പരിചയം ഉള്ളതുകൊണ്ട് തന്നെ ഒരു പ്രത്യേക വൈബും ഞങ്ങൾ തമ്മിലുണ്ട്. അതിനാൽ മികച്ച റിസൾട്ട് തന്നെ നേടിയെടുക്കാൻ സാധിക്കും. ”

സണ്ണി വെയ്‌ന്റെ വാക്കുകൾ ഇങ്ങനെ “മറ്റ് ഭാഷകളിലെ നിർമാതാക്കൾ മലയാള സിനിമയിലേക്ക് എത്തുന്നതോടെ അതിർവരമ്പുകൾ താണ്ടി മലയാള സിനിമയ്ക്ക് മുന്നേറാൻ സാധിക്കുന്നു. രാജ്യമൊട്ടാകെയുള്ള എല്ലാ പ്രേക്ഷകരിലേക്കും സിനിമ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല.”

നിർമാതാവ് സൂരജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ “മൃദുൽ എന്നോട് കഥ പറഞ്ഞപ്പോൾ കഥയുടെ ലെയേഴ്സ് കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഞാൻ ത്രില്ലടിച്ചു. ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമാണ്.

പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- മുഹ്‌സിൻ പരാരി, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- ശബരി

Prev Post

സഞ്ജയ് ദത്തിന്റെ “ബിഗ് ബുൾ വരുന്നു”

Next Post

സ്റ്റൈലും മാസ്സും ചേർന്ന ലുക്കിൽ നിവിൻ പോളി

post-bars

Leave a Comment