Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

'സ്കന്ദ'യിലെ ആദ്യ സിംഗിൾ - The Younion
August 3, 2023

‘സ്കന്ദ’യിലെ ആദ്യ സിംഗിൾ

By

രാം പൊതിനേനിയും ശ്രീലീലയും മാസ്സ്-റൊമാന്റിക് ചുവടിൽ ! 

ബ്ലോക്ക്ബസ്റ്റർ മേക്കർ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രം ‘സ്കന്ദ’ റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ സിംഗിൾ ‘നീ ചുട്ടു ചുട്ട്’ പുറത്തുവിട്ടിട്ടുണ്ട്. മാസ് ബീറ്റുകളോടൊപ്പം താളാത്മകമായ വരികൾ അടങ്ങുന്ന സിംഗിൾ സംഗീത സംവിധായകൻ എസ് തമനാണ് ഒരുക്കിയത്. രഘുറാമിന്റെതാണ് വരികൾ. ​ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സഞ്ജന കൽമഞ്ചെയും ചേർന്നാണ്. റാമിന്റെ ചുവടുകൾക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്ക് പാട്ടിന്റെ താളം തുലനപ്പെടുത്തുന്നു. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15 മുതൽ തിയറ്ററുകളിലെത്തും.

ശ്രീനിവാസ സിൽവർ സ്‌ക്രീൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന ചിത്രം പവൻകുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് ‘സ്കന്ദ’. പിആർഒ: ശബരി.

Prev Post

‘Spark L.I.F.E’ ടീസർ ഓഗസ്റ്റ് 2ന്

Next Post

ജലധാര പമ്പ് സെറ്റ് സിൻസ് 1962ൻ്റെ ട്രെയിലർ പുറത്തിറങ്ങി

post-bars

Leave a Comment