Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

എന്തിന് ആർഡിഎക്സ് കാണണം? - The Younion
August 25, 2023

എന്തിന് ആർഡിഎക്സ് കാണണം?

By

Five reasons to watch RDX Movie

ഒന്ന് – ആക്ഷൻ
ആർ ഡി എക്സ് തീയറ്ററിലേക്കെത്തുന്നത് തന്നെ അടിപ്പടം എന്ന ഹൈപ്പിലാണ്. അതുതന്നെയാണ് ആർ ഡി എക്സിന്റെ എടുത്തുപറയേണ്ട നേട്ടവും. അൻപ് അറിവ് ആക്ഷൻ കൊറിയോഗ്രാഫ്യ് ചെയ്യുന്ന മലയാള ചിത്രം റിലീസിന് മുൻപ് തന്നെ ഒരു പ്രതീക്ഷ നൽകിയിരുന്നു. മാസ്സ് ആക്ഷൻ എന്റർറ്റെയ്നറുകൾ ചോരക്കളം ഒരുക്കിയപ്പോൾ, ചിട്ടയുള്ള അടവുകൾ കൊണ്ട്, ഒതുക്കമുള്ള അവതരണം കൊണ്ട് ആർ ഡി എക്സിന്റെ സ്റ്റൻഡുകൾ വേറിട്ട് നിൽക്കുന്നു. ഒരു എക്‌സാജറേറ്റഡ് വിഷ്വൽ ഒരുക്കുന്നതിന് പകരം കണ്ടാൽ വിശ്വാസ്യത തോന്നിക്കുന്ന തരം അടിയിടികളാണ് സിനിമയെ ബൂസ്റ്റ് ചെയ്യുന്നത്.

രണ്ട് – പെർഫോമൻസ് 
പ്രധാനകഥാപാത്രങ്ങൾക്കപ്പുറം സ്‌ക്രീനിലെത്തിയ ഒരുവിധം എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരുപാട് കഥാപാത്രങ്ങൾ വന്നപ്പോഴും, വെൽ എസ്റ്റാബ്ലിഷ്ഡ് ആർട്ടിസ്റ്റുകൾ അല്ലാത്തവര്പോലും ചിത്രത്തിൽ ഒമ്പാക്ട് സൃഷ്ടിച്ചിട്ടുണ്ട്. പ്രധാന കഥാപത്രങ്ങൾ മൂന്നുപേരും ചിത്രത്തിലിട്ട എഫ്‌ഫോട് വ്യക്തമായി കാണാം. നീരജ് മാധവൻ നഞ്ചക്ക് കൈകാര്യം ചെയ്യുന്നത് ഹൈലി പ്രൊഫഷണൽ ആയുള്ള ഒരാളുടെ തഴക്കത്തോടെയാണ്. സ്ഥിരം കഥാപാത്രങ്ങളുടെ ലാഞ്ചനയില്ലാത്ത പെപ്പെ കഥാപാത്രമാണ് ഡോണി പറയാം. ഷെയിൻ നിഗവും, ലാലും, ബൈജുവുമെല്ലാം പ്രതീക്ഷിച്ചതുപോലെ  തന്നെ മികച്ച പെർഫോമൻസുമായി എത്തിയെങ്കിലും ബാബു ആന്റണിയുടെയും വിഷ്ണു അഗസ്ത്യയുടെയും സ്‌ക്രീൻ പ്രെസൻസ് അപാരം.

മൂന്ന് – സ്ക്രിപ്റ്റ് 

ആക്ഷൻ പ്ലെയിസ് ചെയ്യാനായുള്ള ഡ്രാമ എന്നതിനപ്പുറം, കാലഘട്ടങ്ങൾ മാറി സഞ്ചരിക്കുന്ന ചിത്രത്തിന് കൃത്യമായ ഗ്രാഫുണ്ട്. കൃത്യമായ സമയമത്തിനുള്ളിൽ കഥാപാത്രങ്ങളും ടെറൈനും എസ്റ്റാബ്ലിഷ്  ചെയ്യുന്ന തിരക്കഥയെ കൈയൊതുക്കത്തോടെയാണ് സമീപ്ഇച്ചിരിക്കുന്നത്. ഒപ്പം ആവശ്യമായ എലെമെന്റുകളുടെ പ്ലെയിസ്മെന്റും.

നാല് – ഇമോഷൻ 
ചിത്രം പൂർണ്ണമായും ആക്ഷനിൽ നിന്നുണ്ടാവുന്ന ഹൈപ്പിൽ ഡിപെൻഡന്റ് അല്ല. സൗഹൃദവും കുടുംബവും, കഥാ പശ്ചാത്തലം ഒരുക്കുന്ന ഒരു പഴമയുടെ ഫീലും ചിത്രം ഡിമാൻഡ്  ചെയ്യുന്ന വൈകാരികതയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. മനുഷ്യർ പരസ്പരം ഒന്നുചേരുന്നതിനും എതിര് നില്ക്കുന്നതിനും പുറകിൽ അതേ വൈകാരികതയാണ് വർക്കാവുന്നത്.

അഞ്ച് – ടെക്നിക്കൽ

മാസ്സ് അപ്പീൽ കൂടാനായി ബാക്ഗ്രൗണ്ട് സ്‌കോറും ഗിമ്മിക്കുകളും അനാവശ്യമായി ഉപയോഗിക്കുന്നതിന് വിഭിന്നമായി സിനിമയോട് ഇണങ്ങി നിൽക്കുന്ന ടെക്നിക്കൽ സൈഡ് RDX ന്റെ പ്രത്യേകതയാണ്.

The Younion

Prev Post

ആർ ഡി എക്സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Next Post

കാസർഗോൾഡ്; ‘താനാരോ’ വീഡിയോ ഗാനം പുറത്തിറങ്ങി

post-bars

Leave a Comment