Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

'ഹായ് നാന' ഫസ്സ് സിംഗിൾ 'സമയം' സെപ്റ്റംബർ 16ന് - The Younion
September 14, 2023

‘ഹായ് നാന’ ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന്

By

നാനിയുടെ പാൻ ഇന്ത്യാ ചിത്രം ‘ഹായ് നാന’യുടെ ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് പുറത്തിറങ്ങും.  മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് ‘സമയം’. ഹിഷാം അബ്ദുൾ വഹാബിന്റെതാണ് സംഗീതം. നാനിയുടെ സമീപകാല സിനിമകൾ പോലെ ‘ഹായ് നാന’യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹായ് നാന’ ഒരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.

Prev Post

നൈഷാദയായി സംയുക്ത

Next Post

ചന്ദ്രമുഖി 2 – ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി

post-bars

Leave a Comment