സർക്കാർ അലൻസിയറിന്റെ അവാർഡ് തിരികെ വാങ്ങണം – സംഗീത ജനചന്ദ്രൻ
സർക്കാർ അവാർഡ് തിരികെ വാങ്ങണം. അലൻസിയർ മാപ്പു പറയണം. ലൈംഗികത മാത്രമല്ലോ ഇമോഷൻ – സംഗീത ജനചന്ദ്രൻ
എക്സ്ട്രീമിലി സെക്സിസ്റ്റായ ഒരു റിമാർക്കാണ് അലൻസിയർ പറയുന്നത്. അയാൾ മാപ്പ് പറയണം. ഗവൺമെൻ്റിനെയും സ്റ്റേറ്റ് അവാർഡിനെയും ജൂറിയേയും ഇൻസൾട്ട് ചെയ്യുകയാണ്. ജെൻഡറിൻ്റെ മാത്രം കാര്യമല്ലത്, റിപ്പീറ്റഡ് ഒഫൻഡറായിട്ടുള്ള വ്യക്തിയാണ് അലൻസിയർ. അങ്ങനെയുള്ള ആളുകൾ സെലിബ്രേറ്റ് ചെയ്യുന്നത് കാണുന്നതിൽ വിഷമമുണ്ട്. ഗവൺമെൻ്റ് അവാർഡ് തിരികെ വാങ്ങണം.
അയാളുടെ ഇടുങ്ങിയ മാനസികാവസ്ഥയാണ് കാണിക്കുന്നത്. ലൈംഗികത മാത്രമല്ലല്ലോ ഇമോഷൻ.
എല്ലാ ജെൻഡറുകളെയും തുല്യമായ പരിഗണിക്കുന്ന വർക് പ്ലേസ് ആണെങ്കിലും അല്ലെങ്കിലും എല്ലാവരും റെസ്പെക്ട് അർഹിക്കുന്നുണ്ട്. ഇക്വാളിറ്റി ഓഫ് ഓൾ ജെൻഡേഴ്സ് എന്ന സ്പേസിൽ ചിന്തിക്കുമ്പോൾ ഇത്ര റിഗ്രസ്സീവ് സ്റ്റേറ്റ്മെൻ്റ് വളരെ ആത്മവിശ്വാസത്തോട് കൂടി പറയുകയും അത് തുടർച്ചയായി ഉറപ്പിക്കുകയും ചെയ്യുക എന്നത് ഭയങ്കര കൺസേണിങ്ങാണ്.
ചില കാര്യങ്ങൾ നമ്മൾ സംസാരിക്കുക തന്നെ വേണമല്ലോ, ചിലത് കൺമുന്നിൽ കാണുമ്പോൾ എല്ലാവരും ഒരു നിസ്സംഗതയോടെ സമീപിച്ചാൽ അതിനെ നോർമലൈസ് ചെയ്യുകയാണ് പലപ്പോഴും സംഭവിക്കുന്നത്. പ്രതികരിക്കാൻ വോയ്സ് ആൻഡ് സ്പേസുണ്ടങ്കിൽ ഉറപ്പായിട്ടും കാൾ ഔട്ട് ചെയ്യണം.
സംഗീത ജനചന്ദ്രൻ – ദി യൂണിയനോട്