Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

'സലാർ' ഡിസംബർ 22 ന് തീയേറ്ററുകളിലേക്ക് - The Younion
September 29, 2023

‘സലാർ’ ഡിസംബർ 22 ന് തീയേറ്ററുകളിലേക്ക്

By

ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം”സലാർ” ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. ഹോം ബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കരഗണ്ടുർ നിർമിക്കുന്ന സലാറിൽ
തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാൻഡ് നെയിം ആണ് മലയാളികൾക്ക് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ വ്യത്യസ്ഥ ഭാവത്തിലുള്ള സലാറിന്റെ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.

ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായ “സാലർ ” ഹിറ്റ്‌ സംവിധായകൻ പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ്‌ സംവിധായകനും കെ ജി എഫ് ന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്.
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീൽ, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് സലാർ ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ.
ആരാധകരുടെ കാത്തിരിപ്പിനുള്ള സമ്മാനമായി ഹോംബാലെ ഫിലിം ഹൗസിൽ നിന്നുള്ള ചിത്രത്തിന്റെ ടീസർ ജൂലൈ 6 ന് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. അത് എല്ലാ ഭാഷകൾക്കും ഒരു ടീസറായിരുന്നു. സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വരദരാജ മന്നാർ.

കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് “സലാർ”. റിലീസിന് തയ്യാറെടുക്കുമ്പോൾ, ഈ മെഗാ-ആക്ഷൻ പായ്ക്ക് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ.

സലാറിൽ പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാലർ
കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് , മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Prev Post

‘ചന്ദ്രമുഖി 2’; കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിൻ

Next Post

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

post-bars

Leave a Comment