Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148
'ആദിപുരുഷി'ലൂടെ ഹിന്ദുത്വ ഹാൻഡിലുകൾ സ്വപ്നം കാണുന്ന രാമരാജ്യം - The Younion

Trending ജാഹ്നവി കപൂര്‍; ‘ദേവര’

June 10, 2023

‘ആദിപുരുഷി’ലൂടെ ഹിന്ദുത്വ ഹാൻഡിലുകൾ സ്വപ്നം കാണുന്ന രാമരാജ്യം

By

ജനങ്ങൾ തടിച്ചുകൂടിയ പൊതുവേദി. തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിൽ നിന്നും കാവിക്കൊടികൾ അങ്ങിങ്ങായി കാറ്റത്ത് ഉയർന്ന് പാറുന്നു. ജനകൂട്ടത്തിൽ നിന്നും “ജയശ്രീരാം”, “ഭാരത് മാതാ കി ജയ്” തുടങ്ങിയ ഹർഷാരവങ്ങൾ ഉയരുന്നുണ്ട്. വേദിയിൽ നായകന്മാർക്ക് കൂടെ മഹർഷിമാരും, പൂജാരിമാരും ഉണ്ട്. ഭക്തിഗാനവും പൂജാമന്ത്രങ്ങളും ഇടക്ക് കേൾക്കാനാവും. ഭക്തി സാന്ദ്രമായ ഒരു പൊതുവേദി. ഇത്രയും കേൾക്കുമ്പോൾ/കാണുമ്പോൾ ഒരു പക്ഷേ അതൊരു പാർലമെന്റ് ഉദ്ഘാടനമോ, ഏതെങ്കിലും ഹിന്ദുത്വ സംഘടനയുടെ സമ്മേളനമോ ആണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം; എന്നാൽ തെറ്റി. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിന്റെ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്ക് അവകാശപ്പെടാനുള്ള ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ആണത്. ഇത്ര വ്യക്തതയോടെ ഇതിന് മുൻപ് ഒരു പ്രൊപ്പഗണ്ട സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തുകാണില്ല. ഇത്ര കൃത്യമായി അജണ്ട വ്യക്തമാക്കുന്ന ഒരു ആഘോഷവും ഇന്ത്യൻ സിനിമാ ചരിത്രത്തിന് അവകാശപ്പെടാനുമുണ്ടാകില്ല.

പ്രഭാസ്, സെയിഫ് അലി ഖാൻ, കൃതി സാനോൺ എന്നിവരെ മുഖ്യ വേഷത്തിൽ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എല്ലാ ആഘോഷങ്ങളോടും കൂടെ തിയേറ്ററിലേക്ക് എത്തുകയാണ്. വാത്മീകീ രാമായണത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന മറ്റൊരു ഫിക്ഷൻ. എന്തിനാണ് ഇപ്പോൾ മറ്റൊരു രാമായണം? എന്തിനാണ് വീണ്ടുമൊരു രാഘവ്? എന്തിനാണ് ഇത്ര മുതൽ മുടക്കിൽ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അത്രയും ആവേശത്തിൽ കാവിക്കൊടികളുടെ നിറം കടുപ്പിക്കാൻ മറ്റൊരു ചിത്രം? തുടരേ തുടരേ ഇത്തരം പ്രൊപ്പഗണ്ട ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ അനിവാര്യതയാണത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പലപ്പോഴായും വലതുപക്ഷം പയറ്റിത്തെളിഞ്ഞ ആയുധമാണ് ‘രാമരാജ്യം’. എൽ. കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രാമരഥ യാത്രയും, വീണ്ടും വീണ്ടും ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാൻ ബിജെപിക്കും ഹിന്ദുത്വ നാഷണലിസ്റ്റ് സംഘടനകൾക്കും ഊർജ്ജം പകർന്ന അയോധ്യക്ക് വേണ്ടിയുള്ള യുദ്ധങ്ങൾക്കും ശേഷം,ജനങ്ങളിലേക്ക് രാമരാജ്യമെന്ന സ്വപ്നദേശം ഇൻജെക്ട് ചെയ്യുകയാണ് ആദിപുരുഷിന്റെ ലക്ഷ്യമെന്നത് തിരിച്ചറിയാൻ സുദീർഘമായ ആലോചനകളൊന്നും വേണ്ട. ഒറ്റ നോട്ടത്തിൽ മനസ്സിലാവും. അതിനു വേണ്ട ടൂളുകൾ കൃത്യമായി പ്രയോഗിച്ചു കൊണ്ട് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇത്രയും കാലം നാഷണലിസ്റ്റു ശക്തികൾ വാക്കാൽ വിശ്വസിപ്പിക്കാൻ ശ്രമിച്ച കള്ളത്തരങ്ങളുടെ ദൃശ്യാവിഷ്‌കാരം. കണ്മുൻപിൽ കാണിക്കുകകൂടെ ചെയ്‌താൽ ഇനി എങ്ങനെ വിശ്വസിക്കാതിരിക്കും?. ഇന്ത്യയുടെ മഹനീയത ആര്യവംശത്തിന്റെ ചരിത്രത്തിലാണെന്നും, ഹിന്ദുവിന്റെ സുരക്ഷ രാമകരങ്ങളിൽ ആണെന്നും പറഞ്ഞാൽ അതെങ്ങനെ തള്ളിക്കളയും? നേരിട്ട് കണ്ടതിലും വലിയ സത്യമുണ്ടോ?

ഇതൊക്കെ ഫിക്ഷനല്ലേ? രാമകഥ സിനിമയാകുന്നത് കൊണ്ട് ഇതെല്ലാം സത്യമാണെന്നും രാമരാജ്യം വരണമെന്നും നമ്മുടെ നാട്ടിലെ ജനങ്ങൾ വിശ്വസിക്കുമോ? 1987 മുതൽ ഡി ഡി നാഷണൽ സംപ്രേക്ഷണം ചെയ്ത ‘രാമായണ’ കണ്ടിട്ട് അരുൺ ഗോവിലിനെ പൂജിച്ച നാടാണ് ഭാരതം. ഹിന്ദുത്വ ശക്തികൾക്ക് വേരൂന്നാൻ വളമിട്ടുകൊടുക്കുകയായിരുന്നു ആ സീരിയൽ. അത് കാലഘട്ടം വേറെയല്ലേ, എന്ന ചോദ്യത്തിന് ആഴ്ചകൾ മാത്രം പഴക്കം വരുന്ന മറുപടിയുണ്ട്. ‘ദി കേരളാ സ്റ്റോറി’ സത്യമാണെന്നും, കണക്കുകൾ കൃത്യമാണെന്നും വാദിച്ച് മുസ്ലിം വിരുദ്ധതയെ ന്യായീകരിക്കുന്ന മലയാളികൾ ഭയപ്പെടുത്തുന്ന ഉദാഹരണമാണ്. അത്രക്കുണ്ട് പ്രൊപ്പഗണ്ട ചിത്രങ്ങളുടെ ശക്തി. എന്നിരിക്കേ, അഞ്ഞൂറ് കോടി മുതൽമുടക്കിൽ, പാതിയും വി എഫ് എക്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം ചെലവാക്കി പുറത്തിറക്കുന്ന ഒരു ചിത്രം എത്രത്തോളം ആഘാതമുണ്ടാക്കും? സാധാരണ പ്രൊപ്പഗണ്ട ചിത്രങ്ങൾ കണ്ടെത്തുന്ന ആയുധങ്ങളേക്കാൾ മൂർച്ഛയേറിയതാണ് ആദിപുരുഷിന്റേത്. കാരണം, ദൈവം അവിടെ നേരിട്ട് എത്തുകയാണല്ലോ…

ബാഹുബലിയും, രാധേ ശ്യാമും പ്രഭാസിന് നൽകിയിട്ടുള്ള ഒരു ഇമേജ് കൂടിയാകുമ്പോൾ രാമനായി അയാൾക്ക് എളുപ്പം പ്രീതി നേടാനാകും. അസാധ്യമായതെന്തും സാധ്യമാക്കുന്ന, മാന്ത്രികനായ നായകനാണ് ജനങ്ങൾക്ക് പ്രഭാസ്. ഒരേ സമയം കരുത്തനും സ്വാത്വികനുമായ നൃപനാണ് അയാൾ. പ്രഭാസ് അല്ലെങ്കിൽ മറ്റൊരാൾ തീർച്ചയായും ഈ വേഷം ചെയ്തിരുന്നേനെ, പക്ഷെ അയാളെ തന്നെ ഈ വേഷത്തിന് തിരഞ്ഞെടുത്തതും ഒരു രാഷ്ട്രീയമാണ്. അല്ലെങ്കിൽ രാമനാവാനായി അയാൾ ഗ്രൂം ചെയ്യപ്പെടുകയായിരുന്നു. തിരുപ്പതിയിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ അയാൾ എത്തിയതും ഒരു രാമ പരിവേഷമുള്ള നടനായിത്തന്നെയാണ്. ആ വേദി പരിശോധിച്ചാൽ മുൻപ് പറഞ്ഞതുപോലെ കഴിഞ്ഞയാഴ്ച നടന്ന പാർലമെന്റ് ഉത്‌ഘാടന വേദിയുമായി സമാനതകൾ കാണാം. പ്രഭാസിന് രാമപരിവേഷം നല്കുന്നതാണോ, അതോ നരേന്ദ്ര മോദിയെ രാമനായി ചിത്രീകരിച്ചെടുക്കുകയാണോ നിരന്തരം ഉയരുന്ന ഇത്തരം പൊതുവേദികളുടെ ലക്ഷ്യം എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഏറ്റവുമൊടുവിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട പ്രസ്താവന തന്നെ പരിശോധിക്കാവുന്നതാണ്. ഏറെ വിമർശനങ്ങളും കളിയാക്കലുകളും ഉണ്ടായെങ്കിൽ പോലും അത്തരമൊരു നടപടി സൃഷ്ടിക്കുന്ന ഭയാനകമായ ഇമ്പാക്റ്റുകൾ എവിടെയും ചർച്ചചെയ്യപ്പെട്ടത് പോലുമില്ല. സിനിമ കാണാൻ തിയേറ്ററിൽ ഹനുമാൻ സ്വാമി ഉണ്ടായിരിക്കുമെന്നും, അതിനാൽ തന്നെ ഒരു സീറ്റ് എല്ലാ തിയേറ്ററുകളിലും ഒഴിച്ചിടുമെന്നതുമായിരുന്നു പ്രസ്താവന. തമാശയെന്ന് തോന്നിയാൽ പോലും അതങ്ങനെയല്ല. കൃത്യമായ സിനിമാറ്റിക് ടൂളുകൾ കൊണ്ട് ആളുകൾക്കിടയിൽ ഞങ്ങളിതാ ചില വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാൻ പോവുകയാണെന്നുള്ള ഔദ്യോഗിക അറിയിപ്പായിരുന്നു അത്. തലമുറകളായി ഫാസിസ്റ്റു ശക്തികൾ ശീലിച്ച വിദ്യയാണല്ലോ അത്. ഹനുമാൻ സ്വാമി എത്തുമെങ്കിൽ പ്രേക്ഷകരും തീയേറ്ററിൽ എത്തും, ആളുകൾ കൂടും, കളക്ഷൻ കൂടും എന്ന ചെറിയ ടാക്റ്റിക്സ് അല്ല. ഹനുമാൻ ചിരഞ്ജീവിയാണെന്ന വിശ്വാസം ശരിയാണെന്നും, രാമന്റെ സാന്നിധ്യം അവിടെയുണ്ടാവുന്നത് കൊണ്ടാണ് ഹനുമാൻ എത്തുന്നത് എന്നും പറഞ്ഞു വെക്കുകയാണ്. അതായത് , ഞങ്ങൾ പറയുന്നത് വെറും കഥയല്ല, ഇതാണ് യാഥാർഥ്യം, നിങ്ങളും കാണാൻ പോകുന്നത് രാമാനെയാണെന്ന ചിന്ത ജനിപ്പിക്കൽ. സാമ്പത്തികമായ നേട്ടത്തേക്കാളും രാഷ്ട്രീയമായും സാമൂഹികമായുമുള്ള നേട്ടങ്ങളാണ് സിനിമ ലക്ഷ്യം വെക്കുന്നത്.

ചിത്രത്തിന്റെ പുറത്തുവന്നിരിക്കുന്ന ട്രെയിലറുകളും പോസ്റ്ററുകളും ഒരു വിഷ്വൽ വണ്ടർ സമ്മാനിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ഒരു സിനിമ എന്ന നിലയിൽ, അതിന്റെ എല്ലാ വിധ സാധ്യതകളെയും ആദിപുരുഷ് ഉൾപ്പെടുത്തുമെന്നതിൽ സംശയമില്ല. ഇതിന് മുൻപ് ഇതേ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’,’ദി കേരളാ സ്റ്റോറി’,’ആർ ആർ ആർ’ തുടങ്ങിയ പടങ്ങളും അത്തരത്തിൽ ടെക്നിക്കലി, ഗ്രമാറ്റിക്കലി മികച്ചവ തന്നെയായിരുന്നു. എന്നത്കൊണ്ട് അതൊന്നും കൃത്യമായ പ്രൊപ്പഗണ്ടയ്ക്ക് വേണ്ടി സൃഷ്ടിക്കപെട്ടതല്ലാതെയാവുന്നില്ല. നിയോഗിക്കപ്പെട്ട ധൗത്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ കൃത്യതയോടെ നിറവേറ്റുകതന്നെയാണ് ഈ ചിത്രങ്ങൾ ചെയ്തത്. വ്യക്തമായ വലതുപക്ഷ രാഷ്ട്രീയമുള്ള സിനിമകൾ. എന്നിട്ടും, സിനിമ ടെക്നിക്കലി നല്ലതാണോ അല്ലയോ എന്ന് നോക്കിയാൽ പോരേ, എന്ന വാദം തീർത്തും അരാഷ്ട്രീയമാണ്. 1915,1916 കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ ‘ബർത്ത് ഓഫ് എ നേഷൻ’, ‘ഇൻടോളറൻസ്’ എന്നിവ ഡേവിഡ് വാക് ഗ്രിഫിത് എന്ന അമേരിക്കൻ സംവിധായകന്റെ മികച്ച രണ്ട് ചിത്രങ്ങളായിരുന്നു. ഏറെ സ്വീകാര്യത ലഭിച്ചിരുന്ന ചിത്രങ്ങളെ പിന്നീട് ലോകം യഥാക്രമം വായിച്ചത് “വെറുപ്പുളവാക്കും വിധം വംശീയമെങ്കിലും ടൈറ്റാനിക്കുപോലെ യാഥാർത്ഥം (disgustingly racist yet titanically original)” എന്നും “ഒരുപക്ഷേ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച സിനിമയും, അതേ സമയം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്ത”മെന്നുമാണ് (perhaps the greatest movie ever made and the greatest folly in movie history ). ഗ്രിഫിത്തിനെ ചരിത്രം അടയാളപ്പെടുത്തുന്നത് ഒരു നുണയനായിട്ടാണ്. ഒരു പക്ഷേ, ധാർമികമായി അയാൾ ശരിയായിക്കാം, എന്നാൽ ചരിത്രപരമായി അയാൾ ഒരു വലിയ തെറ്റാണ് എന്നാണ് ഗ്രിഫിത്തിനെ ഫെയിഫെർ എന്ന നിരൂപകൻ അടയാളപ്പെടുത്തുന്നത്. കാലങ്ങൾക്കപ്പുറവും ദേശങ്ങൾക്കപ്പുറവും സിനിമകൾ ഇത്തരത്തിൽ വിലയിരുത്തപ്പെടുക തന്നെ ചെയ്യും. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന വേദിയിൽ കാശ്മീർ ഫയൽസ് എന്ന ചിത്രത്തെ ജൂറി അംഗം കൂടെയായ ഇസ്രായേലി ഫിലിം മേക്കർ നവാദ് ലാപിഡ് വിശേഷിപ്പിച്ചത് “vulgar and propaganda movie unworthy of a film festival entry ” എന്നായിരുന്നു. നോക്കൂ, പുറം ലോകം നമ്മുടെ സിനിമകളെ വിലയിരുത്തിത്തുടങ്ങുന്നു.

നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയബോധത്തിന്റെയും, അരാഷ്ട്രീയതയുടെ പോലും അടിസ്ഥാനത്തിൽ സിനിമകൾ നിർമ്മിക്കാം. അതൊരു കലാകാരന്റെ ആത്മബോധത്തിന്റെ മാത്രം പ്രശ്നമാണ്. പക്ഷെ നിങ്ങൾ ചരിത്രത്തോട് നീതിപുലർത്തേണ്ടത് ഒരു സാമൂഹിക ആവശ്യമാണ്. കാരണം, അത് നാളെ ഈ ഭൂമിയിൽ ജീവിക്കേണ്ടവരുടെ അവകാശങ്ങളുടെ കൂടെ പ്രശ്നമാവുന്നു. ഒരു രഥ യാത്ര നഷ്ടപ്പെടുത്തിയത് നിരവധി ജീവനുകളാണെങ്കിൽ, നിലനിന്നിരുന്ന ഒരു കമ്മ്യൂണിറ്റിയുടെ മുഴുവൻ അസ്തിത്വമാണെങ്കിൽ, വോട്ട് കോട്ട ഉയർത്തിയതിനൊപ്പം ഇരട്ടിച്ച ഹിന്ദു സ്വത്വബോധമാണെങ്കിൽ, വീണ്ടുമൊരു രാമായണ നിങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് കാഴ്ചവക്കുമ്പോൾ അത് തുറന്നു കൊടുക്കുന്നത് ഒരു മതാധിപത്യ സ്വേച്ഛാധിപത്യ രാജ്യത്തിനുള്ള എളുപ്പവഴിയാണ്. നിങ്ങളുടെ സിനിമകൾ എപ്പോഴും റിയലിസ്റ്റിക് ആകണമെന്നോ, സത്യം മാത്രം പറയണമെന്നോ അല്ല, പക്ഷെ സത്യമെന്നു നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന കല്ലുവെച്ച നുണകൾ ചരിത്രത്തിൽ കുറിച്ചിടപ്പെടും.

 

Chandra Swasthi

The Younion Entertainments 

Prev Post

‘ജയിലർ’ കേരള വിതരണാവകാശം ഗോകുലം ഗോപാലൻ സ്വന്തമാക്കി

Next Post

32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

post-bars

Leave a Comment