അലൻസിയറിന്റെ പ്രസ്താവനയിൽ ഞെട്ടലില്ല – ദിവ്യ ഗോപിനാഥ്
അലൻസിയറിന്റെ പ്രസ്താവനയിൽ ഞെട്ടലില്ല,ഇതിലും വൃത്തികെട്ട രൂപം കണ്ടിട്ടുണ്ട് – ദിവ്യ ഗോപിനാഥ്
ഇത്തരം ആളുകളെ വലിയ വേദികളിൽ നിരന്തരമായി വിളിച്ച് അവർക്ക് വീണ്ടും ഊർജ്ജം നൽകുന്ന നമ്മുടെ സിസ്റ്റത്തോട് എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു എന്നാണ് ചോദിക്കാനുള്ളത്. സ്റ്റേറ്റ് അവാർഡ് വേദിയുടെ മൂല്യമാണ് ഇല്ലാതായത്.
അയാൾ സമർത്ഥിക്കാൻ ശ്രമിക്കുന്നത് ഞാൻ ഓപ്പണായിട്ട് ഇങ്ങനത്തെ ഒരു വ്യക്തിയാണ് എന്നതാണ്. അതുകൊണ്ട് എന്നിൽ നിന്നും ഇനിയും ഇത് പ്രതീക്ഷിക്കാം അതിനുള്ള സാഹചര്യങ്ങൾ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന്.
നമ്മുടെ സമൂഹവും ഇൻഡസ്ട്രിയുമാണ് ഇത്തരം ആളുകൾക്ക് വീണ്ടും വീണ്ടും അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നത്. ആ മുഖംമൂടികൾ വലിച്ച് പറിക്കാൻ ശ്രമിക്കുന്നവർക്ക് ആ അവസരങ്ങൾ നഷ്ട്ടപ്പെടുകയുമാണ്.
വീണ്ടും വീണ്ടും ആഘോഷിക്കപ്പെടുന്നത്കൊണ്ടാണ് ഇത്തരം പ്രഹസനങ്ങളുമായി ഇവർ വീണ്ടും വരുന്നത്.
ദിവ്യ ഗോപിനാഥ് – ദി യൂണിയനോട്