അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിന്നീടാകാം; ആഷിഖ് കരുണിയൻ
നാഷണൽ കളിക്കാരും, ഐ എസ് എൽ കളിക്കാരും ധാരാളം; പക്ഷേ പ്രാക്ടീസിന് ഞങ്ങൾക്ക് ഗ്രൗണ്ട് ഇല്ല
ഫുട്ബോളിനെ പിന്തുണക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളർന്നു വരാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ. മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിന്നീടാകാം.
ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ മലപ്പുറത്ത് ഒരു ഗ്രൗണ്ട് ഇല്ല. ഇപ്പോൾ അർജന്റീനയുമായുള്ള മാച്ചിന് 36 കോടി രൂപയെന്തോ ചെലവാക്കുന്നു എന്ന് കേട്ടു. ഏത് ഗവൺമെന്റ് ആണെങ്കിലും നിങ്ങൾ ഫുട്ബോളിനെ സപ്പോർട് ചെയ്യാൻ ശരിക്കും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം നമ്മുടെ നാട്ടിലെ പ്ലെയേഴ്‌സിന് വളർന്ന് വരാൻ എന്താണോ വേണ്ടത് അത് നൽകുകയാണ് ചെയ്യേണ്ടത്. അത് ഇവിടെ ഇല്ല എന്നത് ശരിക്കും സങ്കടമുള്ള കാര്യമാണ്.
കോച്ച് നിർദ്ദേശിക്കുന്നത് പോലെ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഞങ്ങൾക്ക് ഇലവൻസ് ഗ്രൗണ്ട് വേണം, കുറച്ചെങ്കിലും ഗ്രാസ്സുള്ള ഗ്രൗണ്ട് ഉണ്ടെങ്കിലേ അത് ചെയ്യാൻ കഴിയുകയുള്ളു. മലപ്പുറത്ത് അതില്ല.
നാഷണൽ ടീമിൽ പുതിയ കോച്ച് വന്നതിന് ശേഷം ആദ്യ ഒന്നുരണ്ട് സെക്ഷൻ കഴിഞ്ഞ ശേഷം എന്റെ വീക്കായിട്ടുള്ള കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്ന് ശേഷം, രണ്ട്-മൂന്ന് മാസത്തെ ഓഫ് സീസണിൽ നാട്ടിൽ പോയി പ്രാക്ടീസ് ചെയ്യണം എന്ന് നിർദ്ദേശിച്ചു. തിരിച്ച് ക്യമ്പിൽ വന്നപ്പോൾ കോച്ച് പ്രക്ടീസ് ചെയ്തോ എന്ന ചോദ്യത്തിന് ഞാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞു. എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് അതിനുള്ള ഗ്രൗണ്ടില്ല പ്രാക്ടീസ് ചെയ്യാൻ എന്നാണ് പറയേണ്ടി വന്നത്.
ഒരുപാട് ഐ എസ് എൽ പ്ലെയേഴ്‌സ് ഉണ്ട് മലപ്പുറത്ത്. ഒരുപാട് ഇന്ത്യൻ പ്ലെയേഴ്‌സുമുണ്ട് . ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പ്രാക്ടീസ് ചെയ്യാറുള്ളത്. അതും സെവൻസ് ടർഫ് വാടകക്കെടുത്ത്. എന്നാൽ ഒരു സെവൻസ് ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തിട്ട് ഞങ്ങൾക്ക് യാതൊരു ഉപയോഗവുമില്ല. പല ഷോട്ടുകളും അതിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല.
മലപ്പുറത്ത് ആകെയുള്ള സ്റ്റേഡിയങ്ങളാണ് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും. ഇവരണ്ടും ടൂർണമെന്റുകൾക്ക് അല്ലാതെ തുറക്കില്ല. ഞങ്ങളെപ്പോലെയുള്ള പ്രൊഷണൽ പ്ലയേഴ്സിന് പ്രാക്ടീസ് ചെയ്യാൻ ഈ പറഞ്ഞ ടർഫ് മാത്രമേയുള്ളു. അവിടെ ക്രോസ് പ്രാക്ടീസ് ചെയ്യാനോ, ഷൂട്ടിങ് പ്രാക്ടീസ് ചെയ്യാനോ കഴിയില്ല.
ഏത് സർക്കാരാണെങ്കിലും, മുൻപ് ഭരിച്ചവരാണെങ്കിലും ഇപ്പോൾ ഭരിക്കുന്നവരാണെങ്കിലും, കാലങ്ങളായിട്ടുള്ള സിറ്റുവേഷനാണിത്.
ഒരൊറ്റ നാഷണൽ പ്ലെയറോ ഐ എസ് എൽ പ്ലെയറോ ഇല്ലാത്ത ഒറീസയിൽ യൂറോപ്യൻ ക്വളിറ്റിയുള്ള നാലും അഞ്ചും ഗ്രാസ് ഗൗണ്ടുകളും ടർഫുകളുമുണ്ട് പ്രാക്ടീസിന്. കേരളത്തിൽ നിന്ന് എത്ര നാഷണൽ പ്ലെയേഴ്‌സ് ഉണ്ട്, എത്ര ഐ എസ് എൽ പ്ലെയേഴ്‌സ് ഉണ്ട്? പക്ഷേ ഞങ്ങൾക്ക് സ്റ്റാൻഡേർഡുള്ള ഒരൊറ്റ ഗ്രൗണ്ട് പോലുമില്ല.
ആഷിഖ് കരുണിയൻ
(മീഡിയ വൺ അഭിമുഖത്തിൽ)