Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

പുതിയ മൈന്റ് ഗെയിമുകളുമായി മമ്മുട്ടി; ആകാംഷ ജനിപ്പിച്ച് ബസൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ - The Younion
 പുതിയ മൈന്റ് ഗെയിമുകളുമായി മമ്മുട്ടി; ആകാംഷ ജനിപ്പിച്ച് ബസൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ
June 2, 2023

പുതിയ മൈന്റ് ഗെയിമുകളുമായി മമ്മുട്ടി; ആകാംഷ ജനിപ്പിച്ച് ബസൂക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ

By

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പുത്തൻ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. മലയാളത്തിലെ ആദ്യ മൈന്റ് ഗെയിം ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ കഥാപാത്രം പൂർണ്ണമായും റിലീസ് ചെയ്യാത്ത തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം.”

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്”

സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ വലിയ വിജയം കൈവരിച്ച ഭൂരിഭാഗവും നവാഗതസംവിധായകർക്കൊപ്പമായിരുന്നു. ഈ വർഷം ആദ്യമായാണ് മമ്മൂട്ടി നവാഗത സംവിധായകനൊപ്പം പരീക്ഷണ ചിത്രവുമായി എത്തുന്നത്. തിരക്കഥാകൃത്ത് കലൂർ ടെന്നീസിന്റെ മകൻ കൂടെയായ ഡിനോ ഡെന്നിസ് തന്നെയാണ് ബസൂക്കയുടെ തിരക്കഥയുമൊരുക്കുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

റോഷാക്ക് എന്ന ചിത്രത്തിന് ശേഷം മമ്മുട്ടി നായകനായി എത്തുന്ന ത്രില്ലെർ ചിത്രം എന്നതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റോഷാക്കിന്റെ കൂടെ ഛായാഗ്രാഹകനായ നിമിഷ് രവിയാണ് ബസൂക്കയ്ക്കും ക്യാമറ ചലിപ്പിക്കുന്നത്. മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫാണ്‌. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ബസൂക്ക നിർമിക്കുന്നത്.
അതെ സമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതലാ’ണ് മമ്മൂട്ടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജ്യോതികയാണ് സിനിമയിൽ നായിക.

ടോവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബസൂക്ക’. പി ആർ ഒ – ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ

Prev Post

അശോക് സെൽവൻ, ശരത് കുമാർ ഒന്നിക്കുന്ന പോർ തൊഴിൽ; ട്രൈലെർ റിലീസ് ചെയ്തു

Next Post

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

post-bars

Leave a Comment