Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

ഭാവന സ്റ്റുഡിയോസും ഗിരീഷ് എ ഡിയും ഒന്നിക്കുന്നു - The Younion
July 10, 2023

ഭാവന സ്റ്റുഡിയോസും ഗിരീഷ് എ ഡിയും ഒന്നിക്കുന്നു

By

ഭാവന സ്റ്റുഡിയോസിന്റെ പ്രൊഡക്ഷൻ നമ്പർ 5 ഷൂട്ടിങിനു ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി തുടങ്ങിയ നാല് ലോക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിൽ ആയാണ് 75 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്നലെ രാവിലെ തിരുവന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്നു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ ഡി ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഗിരീഷ് ഏ ഡി, കിരൺ ജോസി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളിലൊന്ന് വിഷ്ണു വിജയ് ന്റെ സംഗീതമാണ്.

തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ സമീപകാല വിഷ്ണു വിജയ് ചിത്രങ്ങളിലെ ഗാനങ്ങൾ കേരളക്കരയാകെ തരംഗം സൃഷ്ടിച്ചിരുന്നു. അജ്മൽ സാബു ക്യാമറയും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഗാന രചന സുഹൈൽ കോയ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി സുമേഷ് &ജിഷ്ണു, കളറിസ്റ് രമേശ് സി പി, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡി ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി എഫ്എക്സ് – എഗ് വൈറ്റ് വീ എഫ്എക്സ്, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ്, പി ആർ ഒ ആതിര ദിൽജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, എക്സിക്കുട്ടീവ്‌ പ്രൊഡ്യൂസർ ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം ഭാവന റിലീസ്.

Prev Post

‘രാമചന്ദ്ര ബോസ് ആൻഡ് കോ – നിവിൻ പോളി – ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

Next Post

റാം പൊതിനേനി, പുരി ജഗന്നാഥ്‌ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച്

post-bars

Leave a Comment