Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

'ഭ്രമയുഗം'; മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി - The Younion
September 17, 2023

‘ഭ്രമയുഗം’; മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി

By

‘ഭ്രമയുഗം’; ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി;

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘ഭ്രമയുഗം’

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചിത്രീകരണം പുരോ​ഗമിക്കുന്ന പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിലെ മമ്മുട്ടിയുടെ ഭാ​ഗങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയാക്കിയ വിവരം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ സന്തോഷത്തോടെ അറിയിച്ചു. ഓ​ഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായി പുരോ​ഗമിക്കുകയാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകും.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയാണ്. മമ്മൂട്ടിയെ നായകനായെത്തുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റ്റ്റ്യൂംസ് : മെൽവി ജെ എന്നിവർ നിർവഹിക്കുന്നു. ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ‘ബ്രഹ്മയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി

Prev Post

‘ഹായ് നാണ്ണാ’; ആദ്യ ഗാനം ‘സമയമാ’ റിലീസായി

Next Post

കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

post-bars

Leave a Comment