രാജ്യത്തിന്റെ അഭിമാനതാരങ്ങളെ തെരുവിലേക്കിറക്കിയ ബ്രിജ് ഭൂഷൺ സിങ് ആരാണ്?
രാഷ്ട്രീയത്തിലെ ബാഹുബലി.
1957 ജനുവരി 8 ന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ജനനം.
അയോദ്ധ്യയിലെ അവാദ് യൂണിവേഴ്‌സിറ്റിയിൽ നിയമപഠനം.
ആറ് തവണ ലോക്സഭാ സീറ്റിലേക്ക് മത്സരിച്ച് വിജയിച്ചു.
അഞ്ച് തവണയും ബിജെപിയുടെ സീറ്റിൽ നിന്ന്.
ഒരു തവണ സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ.
1980 – കളിൽ മോട്ടോർസൈക്കിൾ മോഷണ കേസിൽ ആദ്യ ആരോപണം.
ഈ കാലയളവിൽ ലോക്കൽ മദ്യമാഫിയയുടെ ഭാഗമായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഗുസ്തി മത്സരങ്ങളുടെ ഭാഗമായി.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കോളേജ് കാലഘട്ടം മുതൽ.
ഉത്തർപ്രദേശ് മുൻ എം പിയും ബി ജെ പി നേതാവുമായ കേത്കി ദേവി സിംഗ് ഭാര്യയാണ്.
1988 – ൽ ബിജെപിയിൽ ചേർന്നു.
റാം മന്ദിർ മൂവ്മെന്റിന്റെ സജീവ പ്രവർത്തകനായിരുന്നു.
ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതി.
ഈ കേസിൽ 1992 – ൽ എൽ കെ അധ്വാനിയുടെ കൂടെ അറസ്റ്റ് ചെയ്യപ്പെടുകയും.
പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
1996 – ൽ ദാവൂദ് ഇബ്രാഹിമിന് അഭയം നൽകി എന്ന ആരോപണത്തിൽ നിരവധി തവണ ജയിൽ വാസം.
2004 – ൽ ബിജെപിയുടെ ഗോണ്ട ലോക്സഭാ മത്സരാർത്ഥി ഇലക്ഷൻ ദിവസം വാഹനാപകടത്തിൽ മരിക്കുന്നു.
എന്നാൽ ഇത് വാഹന അപകടമല്ലെന്നും ബ്രിജ് ഭൂഷൺ കൊന്നുകളഞ്ഞതാണെന്നും ആരോപണങ്ങൾ ഉയരുന്നു.
തുടർന്നുണ്ടായ സംഭവങ്ങളുടെ ഭാഗമായാണ് ബ്രിജ് ഭൂഷൺ ബിജെപി വിടുന്നത്.
2011 – ൽ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ സ്ഥാനത്തേക്ക്.
2014 – ൽ ലോക്സഭാ ഇലക്ഷന്റെ ഭാഗമായി തിരികെ ബിജെപിയിലേക്ക്.
2021 – ൽ ഒരു ഗുസ്തി താരത്തെ പൊതുവേദിയിൽ വെച്ച് മുഖത്തടിച്ചതിന് വാർത്തകളിൽ ഇടം നേടിയിരുന്നു.
2022 – ൽ തന്റെ സുഹൃത്തായ രവീന്ദ്ര സിംഗിനെ കൊലപ്പെടുത്തിയ പ്രതിയെ കൊന്നുവെന്ന് ഏറ്റുപറയുന്ന വീഡിയോ പുറത്തുവന്നു.
പക്ഷെ, സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായില്ല.
2023 ജനുവരിയിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം അടക്കമുള്ള
പരാതികളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ,
വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ സമരം തുടങ്ങി
എന്നാൽ ഇവയെല്ലാം എനിക്കും എന്റെ പാർട്ടിക്കുമെതിരെയുള്ള മുൻകൂട്ടി തയ്യാറാക്കി നടപ്പാക്കിയ ആക്രമണമെന്ന് പറഞ്ഞുകൊണ്ട് ആരോപണങ്ങളെയെല്ലാം തള്ളി കഴിഞ്ഞിരിക്കുകയാണ് ബ്രിജ്‌ഭൂഷൺ.