Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

'ചാവേർ' റിലീസ് സെപ്റ്റംബർ 21ന് - The Younion
August 13, 2023

‘ചാവേർ’ റിലീസ് സെപ്റ്റംബർ 21ന്

By

‘ചാവേർ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറി’ന്‍റെ റിലീസ് തിയതി പുറത്ത്. സെപ്റ്റംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മുൻ ചിത്രങ്ങളിലേതുപോലെ തിയേറ്ററുകള്‍ അടക്കി ഭരിക്കാനുള്ളതെല്ലാം ഒളിപ്പിച്ചുകൊണ്ടാണ് ടിനു തന്‍റെ മൂന്നാം ചിത്രവുമായി എത്തുന്നതെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ.

പ്രേക്ഷകരേവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സൂപ്പർ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ‘ചാവേർ’ ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയിൽ ചർച്ചാവിഷയമായി കഴിഞ്ഞിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തീപടർത്തിയിരിക്കുകയാണ്.

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ‘ചാവേർ’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ‘ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പും ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും ‘ചാവേർ’ എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Prev Post

‘പൊതുവാള്‍ സിനിമാറ്റിക് യൂണിവേഴ്‌സ്’

Next Post

ആർ ഡി എക്സ് ട്രെയിലർ പുറത്തിറങ്ങി

post-bars

Leave a Comment