Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

ചിരഞ്ജീവി 157 പ്രഖ്യാപിച്ചു - The Younion
August 22, 2023

ചിരഞ്ജീവി 157 പ്രഖ്യാപിച്ചു

By

വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നത് പ്രതീക്ഷകൾ കൂട്ടുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ വംശി, പ്രമോദ്, വിക്രം ചിത്രം നിർമിക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ പോലെയുള്ള മറ്റൊരു ഫാന്റസി എന്റർടെയ്‌നറിൽ ചിരഞ്ജീവിയെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ പ്രഖ്യാപനം.

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്ന് സംവിധായകൻ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്‌സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ നിറയുന്നതാണ് അന്നൗൺസ്‌മെന്റ് പോസ്റ്ററിൽ കാണുന്നത്. പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറമാണ് ചിത്രത്തിൽ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.

ഒരു ഫാന്റസി ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വൻ ബഡ്ജറ്റിൽ തന്നെയാണ് നിർമ്മിക്കപ്പെടുന്നത്. പി ആർ ഒ – ശബരി

Prev Post

രാമചന്ദ്ര & ബോസ്സ് കോ – U/A സർട്ടിഫിക്കറ്റ്

Next Post

ആർ ഡി എക്സിൻ്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ്

post-bars

Leave a Comment