Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

ഗോളം ഒരുങ്ങുന്നു - The Younion
September 20, 2023

ഗോളം ഒരുങ്ങുന്നു

By

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും, സജീവും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഗോളത്തിന്റെ പൂജ വൈക്കത്ത് നടന്നു.

ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു,തുടങ്ങിയവർ പങ്കെടുത്തു.

സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സംജാദ് ആണ് .

മൈക്ക്, ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും പ്രധാന കഥാപാത്രമായെത്തും. സിദ്ദിഖ് , അലൻസിയർ ,ചിന്നുചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനെഴോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം.

സസ്പെൻസ് ത്രില്ലർ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണൻ ഗോളത്തിന്റെ ഛായാഗ്രാഹകനാവുമ്പോൾ
നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമേഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.

എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രനാണ്.

ചിത്രത്തിൻ്റെ കാസ്റ്റിംഗ് ഡയറക്ടർ ആക്ടറായ ബിനോയ് നമ്പാലയും, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ യുമാണ്.

മേക്കപ്പ് -രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്.

വൈക്കം എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന ഗോളം 2024 ജനുവരി 26 ന് തിയറ്ററുകളിൽ എത്തും. പി ആർ ഒ ദിനേശ്, ശബരി.

Prev Post

കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Next Post

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

post-bars

Leave a Comment