എ ത്രില്ലർ വെള്ളി : ട്രാൻസ്‌ഫോർമേഴ്‌സ് മുതൽ ഓ ബേബി വരെ ഏഴ് സിനിമകൾ റിലീസിന്
ഒരുകൂട്ടം ത്രില്ലർ സിനിമകളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നത്. ട്രാൻസ്ഫോർമേഴ്‌സ് സീരീസിലെ ഏറ്റവും പുതിയ ചിത്രം റൈസ് ഓഫ് ദി ബീസ്റ്റ്, ഷാഹിദ് കപൂർ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ബ്ലഡി ഡാഡി, മലയാള ചിത്രങ്ങളായ കൊള്ള, ഓ ബേബി, തമിഴിൽ നിന്നും പോർതൊഴിൽ, ടക്കർ എന്നീ ചിത്രങ്ങളാണ് തിയേറ്ററിൽ എത്തുന്നത്. ഒപ്പവും ഫീൽ ഗുഡ് ഴോണറിൽ ഉൾപ്പെട്ട വിമാനം എന്ന തമിഴ് ചിത്രവും വെള്ളിയാഴ്ച റിലീസിനുണ്ട്.
ഈയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങൾ :
ട്രാൻസ്‌ഫോർമേഴ്‌സ്: ദി റൈസ് ഓഫ് ദി ബീസ്റ്റ്
90 കളുടെ വാതുറപ്പിക്കുന്ന സാഹസിക കഥ തുറന്നുകാണിക്കുകയും, നിലവിലുള്ള ഓട്ടോകോൺസ്, ഡീസപ്റ്റിക്കോൺസ് യുദ്ധത്തിന്റെ ഇടയിലേക്ക് മാക്സിമൽസ് പ്രെദാകോൺസ്, ടെറർകോൺസ് എന്നിവരെ കൂടെ പരിചയപെടുത്തുകയും ചെയ്യുകയാണ് ‘റൈസ് ഓഫ് ദി ബീസ്റ്റ്’.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്റ്റീവ്ൻ കേപ്ലെ ജൂനിയറാണ്. തിരക്കഥ ജോബി ഹരോൾഡ്, ജോൺ ഹോബർ,എരിച് ഹോബർ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പീറ്റർ ക്യൂല്ലൻ, മിഷേൽ യോ, പീറ്റർഡിങ്ക്ലേജ്, റോൺ പേൾമാൻ എന്നിവർ സിനിമയിൽ അണിനിരക്കുന്നു. മൈക്കിൾ ബേയ്, ലൊരെണ്സോ ധി ബൊണാവെന്റുറ, ദുൻസൻ ഹെൻഡേഴ്സൺ എന്നിവരാണ് ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. എൻറിക്ക് ചെടിയാകാണ് ചായഗ്രഹകൻ.
കൊള്ള
നാട്ടിൻപുറത്ത് നാട്ടുകാരുടെ സഹകരണത്തോടെ രണ്ട് സ്ത്രീകൾ ഒരു ബ്യൂട്ടിപാർലർ തുടങ്ങുകയും പിന്നീട് അവിടെ അരങ്ങേറുന്ന ചില പ്രശ്നങ്ങളും അതിനെ ചുറ്റിപറ്റി ഉടലെടുക്കുന്ന മാറ്റ് സംഭവവികാസങ്ങളുമാണ് കൊള്ള. രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും, ചായഗ്രഹണം രാജാവേൽ മോഹനുമാണ്. എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അർജു ബെൻ. ബോബി സഞ്ജയ്യുടെ കഥക്ക് തിരക്കഥയൊരുക്കുന്നത് ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ്.
ഓ. ബേബി
ഒരു ഹാർട്ട്‌പമ്പിങ് ത്രില്ലർ ഴോണറിൽ ഉൾപെടുത്താവുന്ന സിനിമ ആയിരിക്കും ഓ ബേബി. രഞ്ജൻ പ്രമോദ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ ചാലിലും, എഡിറ്റിംഗ് അർജുൻ മേനോനുമാണ് കൈകാര്യം ചെയ്യുന്നത്. സംഗീതം ലിജിൻ ബാംബിനോ, പ്രണവ് ദാസ്, വരുൺ കൃഷ്ണ എന്നിവർ ചേർന്നാണ്. ദിലീഷ് പോത്തൻ, അതുല്യ ചന്ദ്രൻ, രഘുനാഥ് പാലേരി, ഹാനിയ നാഫിസ, വിഷ്ണു അഗസ്ത്യ, സജി സോമൻ എന്നിവർ സിനിമയിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രാഹുൽ മേനോൻ, അഭിഷേക് ശശിധരൻ,പ്രമോദ് തേർവർപ്പള്ളി എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
പോർതൊഴിൽ
പുതുതായി തൊഴിലിൽ പ്രവേശിക്കുന്ന പോലീസ് ഓഫീസറും, സീനിയർ സ്പെഷ്യൽ ഇൻവെസ്റിഗേറ്ററും ചേർന്ന് നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പോർതൊഴിൽ പ്രേക്ഷകനെ കൊണ്ടുപോവുക. അശോക് സെൽവനും ശരത് കുമാറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിഖില വിമൽ പ്രധാനവേഷത്തിലെത്തുന്നു. വിഘ്‌നേഷ് രാജയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അൽഫ്രഡ് പ്രകാശാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരൻ. കലൈസെൽവൻ ശിവാജി ചായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് സാരങ് എഡിറ്റിങ്ങും, ജെക്‌സ് ബിജോയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സമീർ നായർ, ദീപക് സെകൾ ഇരുവരും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ടക്കർ
ജീവിതത്തിന്റെ പ്രതിസന്ധികളെ സമ്പത്തുകൊണ്ട് മറികടക്കാനാവുമെന്ന് കരുതുന്ന യുവതിയും, ജീവിതത്തിൽ പണമാണ് വലുതെന്ന് കരുതുന്ന യുവാവും പരസ്പരം കണ്ടുമുട്ടുകയും ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ടക്കർ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കാർത്തിക് ജി കൃഷ് ആണ്. നിവാസ് പ്രസന്ന സംഗീതമൊരുക്കുന്ന ചിത്രത്തിൽ സിദ്ധാർഥ് സൂര്യനാരായൻ, ദിവ്യൻഷാ കൗഷിക്, യോഗിബാബു, മുൻഷി കാന്ത് എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. അമർ ടക്കാർ, അഭിമന്യു ടക്കാർ, സിദ്ധാർഥ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
വിമാനം
വിമാനത്തിൽ കയറണം എന്ന മകന്റെ സ്വപ്നസാക്ഷത്കാരത്തിനു വേണ്ടി ആഘോരാത്രം അധ്വാനിക്കുന്ന ഒരച്ഛന്റെ കഥയാണ് വിമാനം. അയാൾ സ്വപ്നങ്ങളിലേക്ക് എത്തുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് വിമാനം. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശിവപ്രസാദ് യനാലയാണ്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിവേക് കാലേപ്പുവും സംഗീത സംവിധാനം നിർവഹിച്ചത് ചാരൻ അർജുനുമാണ്. എഡിറ്റർ മാർത്താൻഡ് വെങ്കിടേഷാണ്. സമുദ്രകനി, അനസൂയ ഭരദ്വാജ്, ധ്രുവൻ വർമ, മീരാ ജാസ്മിൻ, രാഹുൽ രാമകൃഷ്ണ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു.