വാഹനാപകടം; നടൻ കൊല്ലം സുധി അന്തരിച്ചു
ഹാസ്യകലാകാരനും നടനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ അന്തരിച്ചു.
സഹയാത്രികരായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനെയാണ് അപകടം.
കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങും വഴി തൃശൂർ പനമ്പിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത്
ആദ്യ സിനിമ 2015 -ൽ പുറത്തിറങ്ങിയ ‘കാന്താരി’
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി സുധി.