Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

നിഖിൽ ചിത്രം 'സ്പൈ'; ജൂണ് 29ന് റിലീസ് - The Younion
June 20, 2023

നിഖിൽ ചിത്രം ‘സ്പൈ’; ജൂണ് 29ന് റിലീസ്

By

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം ‘സ്പൈ’യുടെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ച തീയതിയിൽ നിന്ന് മാറ്റി. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.

സിജിഐ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 4 കമ്പനികളിൽ നിന്നായി ആയിരത്തോളം സിജിഐ അനിയറപ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് നിർമാതാക്കൾ. നിഖിൽ തന്നെയാണ് പുതിയ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്. മെഷീൻ ഗണ്ണും പിടിച്ച് നിൽക്കുന്ന നിഖിലിന്റെ ചിത്രം വൈറലാവുകയാണ്.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ടീസറിന് ലഭിച്ചത്.

ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ – അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് – ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് – അർജുൻ സുരിഷെട്ടി പി ആർ ഒ – ശബരി

Prev Post

SRFTI യിലെ വിവേചനങ്ങൾക്കെതിരെ ദളിത് ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥി സെന സാഗർ.

Next Post

ത്രില്ലടിപ്പിക്കാൻ ‘ധൂമം’ നാളെമുതൽ

post-bars

Leave a Comment