Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

രാമചന്ദ്ര & ബോസ്സ് കോ - U/A സർട്ടിഫിക്കറ്റ് - The Younion
August 21, 2023

രാമചന്ദ്ര & ബോസ്സ് കോ – U/A സർട്ടിഫിക്കറ്റ്

By

ബോസിനും കൂട്ടർക്കും സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റ്;  ഓണം റിലീസായി തീയറ്ററുകളിലേക്ക്

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിന് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന ചിത്രം നിവിൻ പോളിക്ക് വീണ്ടും ഒരു ഓണക്കപ്പ് നേടിക്കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്. 2017ൽ അൽത്താഫിൻ്റെ സംവിധാനത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളും ആ വർഷങ്ങളിൽ മികച്ച വിജയം കുറിച്ച് നിവിന് ഓണക്കപ്പ് നേടിക്കൊടുത്ത ചിത്രങ്ങളാണ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്.  പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

Prev Post

ജവാന്റെ കേരള-തമിഴ്‌നാട് വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കി ഗോകുലം മൂവിസ്

Next Post

ചിരഞ്ജീവി 157 പ്രഖ്യാപിച്ചു

post-bars

Leave a Comment