‘Spark L.I.F.E’ ടീസർ ഓഗസ്റ്റ് 2ന്
പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ സിനിമയാണ് ‘Spark L.I.F.E’.
പുതുമുഖതാരം വിക്രാന്ത്, മെഹ്‌റിൻ പിർസാദ, രുക്‌സാർ ധില്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ ഓഗസ്റ്റ് 2 വൈകിട്ട് 6.45 ന് റിലീസ് ചെയ്യും. ബിഗ് ബജറ്റിൽ ഒരുക്കിയ ‘Spark L.I.F.E’ ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഇരുണ്ട നിറത്തിലുള്ള പോസ്റ്റർ പ്രേക്ഷകരുടെ കണ്ണ് കീഴടക്കിയിട്ടുണ്ട്.
ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഡീഫ് ഫ്രോഗ് പ്രൊഡക്ഷൻസാണ് നിർവ്വഹിക്കുന്നത്. നാസർ, വെണ്ണേല കിഷോർ, സുഹാസിനി മണിരത്‌നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാർ, അന്നപൂർണമ്മ, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് ‘Spark L.I.F.E’. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കിലാണ്.
‘ഹൃദയം’ ഫെയിം ഹേഷാം അബ്ദുൾ വഹാബ് ചിത്രത്തിനായി സംഗീതം പകരുന്നത്. പിആർഒ: ശബരി.