
രാജാവ് ലങ്കയിലേക്ക് മടങ്ങുന്നു, കഥ തുടരും; ദി നൈറ്റ് മാനേജർ പാർട്ട് 2 ജൂൺ 30 മുതൽ
ആദിത്യ റോയ് കപൂർ, അനിൽ കപൂർ, ശോഭിത ധൂലിപാല എന്നിവരൊന്നിക്കുന്ന ദി നൈറ്റ് മാനേജർ പാർട്ട് 2 ജൂൺ 30 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസായ നൈറ്റ് മാനേജർ ഏറെ സ്വീകാര്യത നേടിയിരുന്നു. ആദിത്യ കപൂറും അനിൽ കപൂറും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു.
രാജാവ് ലങ്കയിലേക്ക് മടങ്ങുന്നു, അയാൾക്ക് തോറ്റ് മടങ്ങനാവില്ല; കഥ തുടരും എന്ന ക്യാപ്ഷനോടെയാണ് അനിൽ കപൂർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നൈറ്റ് മാനേജരുടെ ഹിന്ദി അടപ്റ്റേഷനിലൂടെയാണ് അനിൽ കപൂർ ഒ ടി ടി സീരീസിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷെല്ലി എന്ന സ്പൈയുടെ വേഷം ഏറെ പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു.
1993ൽ ജോൺ ലെ കാരി രചിച്ച ദി നൈറ്റ് മാനേജർ എന്ന നോവൽ സീരീസിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ സീരിസ് വിജയമായിരുന്നു.
കോൾഡ് വാറിനുശേഷം കാരി എഴുതിയ ആദ്യത്തെ പുസ്തകമാണിത്, കൂടാതെ ഒരു പ്രധാന അന്താരാഷ്ട്ര ആയുധവ്യാപാരിയെ താഴെയിറക്കാനുള്ള രഹസ്യ ഓപ്പറേഷൻ കൂടെ കഥ വിവരിക്കുന്നു.