എന്താണ് Wrestlers Protest? എന്തിന് വേണ്ടിയാണ് സമരം? ആർക്കെതിരെയാണ് സമരം?
”ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം അടക്കമുള്ള
പരാതികളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ,
വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിലാണ് സമരം”
ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ് ഐ ആറുകളാണ്
ഡൽഹി കൊണാഡ് പ്ലേസ് പൊലീസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിൽ പ്രായപൂർത്തിയാവാത്ത ഒരു താരവും ഉൾപ്പെടുന്നു.
പ്രധാന ആരോപണങ്ങൾ :
” തൊഴിൽ പരമായ ഇടപെടലുകൾക്ക് പകരം ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുന്ന രണ്ടിലധികം സാഹചര്യങ്ങൾ,
അനുചിതമായ സ്പർശനം, സ്തനങ്ങൾക്ക് മുകളിലൂടെ വിരലോടിക്കുന്നതിലൂടെയും നാഭിയിൽ സ്പർശിക്കുകയും ചെയ്യുന്നതിലൂടെ
പത്തു തവണകളിലായി നടന്ന പതിനഞ്ചോളം ലൈംഗിക ആക്രമണങ്ങൾ; തുടർച്ചയായി വേട്ടയാടുന്നതിലൂടെയടക്കം ഭയപ്പെടുത്താൻ നടത്തിയിട്ടുള്ള നിരവധി സംഭവങ്ങൾ – അതിനോടൊപ്പം തുടരുന്ന ഭയവും മനസികാഘാതങ്ങളും ”
( ദി ഇന്ത്യൻ എക്സ്പ്രസ്സ് , ഏപ്രിൽ 28 )
പരാതികൾക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നത് 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ഇന്ത്യക്ക് അകത്തും പുറത്തുമായുള്ള ഗുസ്തി മത്സരങ്ങൾക്കിടയിൽ.
2023 ഏപ്രിൽ 21 ന് താരങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും 2023 ഏപ്രിൽ 28 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.
എഫ് ഐ ആറിലെ പ്രധാന വകുപ്പുകൾ:
IPC Sections 354 (assault or criminal force to woman with intent to outrage her modesty), 354A (sexual harassment), 354D (stalking) and 34 (common intention)
പ്രായപൂർത്തിയാവാത്ത താരത്തിന്റെ പിതാവിന്റെ പരാതിയിന്മേൽ പോക്‌സോ ആക്ട് സെക്ഷൻ 10 പ്രകാരവും കേസ് ഫയൽ ചെയ്തിട്ടുണ്ട്.